Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Government Medical College

Palakkad

പാ​ല​ക്കാ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ദു​ര​വ​സ്ഥ: റീ​ത്തുവച്ച് പ്ര​തി​ഷേ​ധി​ച്ചു

പാ​ല​ക്കാ​ട്: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​സ​ജ്ജ​മാ​ക്കാ​ൻ ത​ട​സം നി​ൽ​ക്കു​ന്ന കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മെ​ല്ലെപ്പോ​ക്കി​ൽ പ്ര​തി​ഷേ​ധി​ച്ച് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് സ​മ​ര​സ​മി​തി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് റീ​ത്ത് വെ​ച്ച് ധ​ർ​ണാ​സ​മ​രം ന​ട​ത്തി.

ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ചി​കി​ത്സാ​പി​ഴ​വി​ന്‍റെ പേ​രി​ൽ വ​ല​തു​കൈ മു​റി​ച്ചു​മാ​റ്റ​പ്പെ​ട്ട വി​നോ​ദി​നി പാ​ല​ക്കാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോള​ജി​ന് റീ​ത്ത് വെ​ച്ച്് ഉ​ദ്ഘാ​ട​നം ന​ട​ത്തി. മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ല്ലാ ത​ട​സ​ങ്ങ​ളും നീ​ക്കി പൂ​ർ​ണ​സ​ജ്ജ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് സ​മ​ര​വേ​ദി​യി​ലെ​ത്തി എ​ൻ​ഡി​എ യു​ടെ സ്ഥാ​നാ​ർ​ഥി ശോ​ഭ സു​രേ​ന്ദ്ര​നും പാ​ല​ക്കാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് പ്ര​ത്യേ​കം റീ​ത്ത് വെ​ച്ചു.

ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് പൂ​ർ​ണ​സ​ജ്ജ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ പ്ര​മു​ഖ മൂ​ന്ന് മു​ന്ന​ണി​ക​ളി​ലെ​യും നി​യ​മ​സ​ഭാ സ്ഥാ​നാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​തി​നാ​യി സ​മ​രം ന​ട​ത്തു​ന്ന വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ച്ചി​രു​ന്നു​വെ​ങ്കി​ലും എ​ൻ​ഡി​എയു​ടെ സ്ഥാ​നാ​ർ​ഥി മാ​ത്ര​മാ​ണ് എത്തിയത്. പാ​ല​ക്കാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് സ​മ​രസ​മി​തി​യു​ടെ ചെ​യ​ർ​മാ​ൻ ആ​റു​മു​ഖ​ൻ പ​ത്തി​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മ​ര​സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ റെ​യ്മ​ന്‍റ് ആ​ന്‍റ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​നോ​ദി​നി​യു​ടെ അ​മ്മ പ്ര​സീ​ത, പാ​ല​ക്കാ​ട​ൻ ക​ർ​ഷ​ക മു​ന്നേ​റ്റം ജി​ല്ലാ സെ​ക്ര​ട്ട​റി സ​ജീ​ഷ് കു​ത്ത​ന്നൂ​ർ, ര​ഘു മാ​ത്തൂ​ർ, കെ.​ആ​ർ. ഹി​മേ​ഷ്, ബാ​ല​ച​ന്ദ്ര​ൻ പോ​ത്ത​യ​ൻ​കാ​ട്, രാ​ജേ​ഷ് കു​ത്ത​ന്നൂ​ർ, ബാ​ബു ത​രൂ​ർ, സി​ദ്ധി​ഖ് ഇ​രു​പ്പ​ശേ​രി, കാ​ര​പ്പാ​ടം ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up